ബലാത്സംഗ കാലത്ത് നാടുനന്നാക്കാന്‍ ചില ചിന്തകള്‍


              
                ചര്ച്ചകളും സംവാദങ്ങളും പ്രതിഷേധങ്ങളും കൂട്ടായ്മകളും ലൈക്കുകളും ഷെയറുകളും പൊടിപൊടിക്കുന്നു. പെണ്വാണിഭങ്ങളും ബലാത്സംഗങ്ങളും മാനഭംഗങ്ങളും പ്രകൃതിവിരുദ്ധ പീഡനങ്ങളും കമന്റടികളും 'കൂടെ പോരൂന്നോ' ചോദ്യങ്ങളും, പക്ഷേ- തുടര്ന്നു കൊണ്ടേയിരിക്കുന്നു. മനസ്സ് വല്ലാത്ത നിസ്സംഗതയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഉപരിപ്ലവമായ ഫെയ്സ്ബുക്ക് പ്രതികരണങ്ങളോട് മടുപ്പു തോന്നുന്നു. ഡല്ഹി പെണ്കുട്ടിക്കുണ്ടായ ദുരനുഭവത്തോട് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് എന്റെ വകയായി കമന്റുകളോ ഷെയറുകളോ ലൈക്കുകളോ ഒന്നും സംഭവിച്ചില്ല. എന്തേ അങ്ങനെ?? മനസ്സില്ചില ചോദ്യങ്ങള്ഉയര്ന്നു കൊണ്ടേയിരിക്കുന്നു.
                പിറന്നുവീഴുന്ന ഒരാണ്കുട്ടിയെ ഞാനെന്തിനാണ് ഭയക്കുന്നത്? ഓരോ ആണ്കുട്ടിയിലും ഒരു ബലാത്സംഗക്കാരനോ കൊള്ളക്കാരനോ തെമ്മാടിയോ ഇല്ല എന്നറിയാമെങ്കിലും ഞാനെന്തിനാണ് അവനെ ഭയക്കുന്നത്? കാത്തിരിപ്പുകള്ക്കും വേദനകള്ക്കും ശേഷം ജന്മം നല്കിയത് ഒരാണ്കുട്ടിക്കാണെന്ന് അറിഞ്ഞാല്അമ്മ മാത്രമല്ല, കുടുംബം മുഴുവനും വളരെയധികം സന്തോഷിക്കുന്നു. ഭാവിയില്മറ്റൊരു കുഞ്ഞിന് ജന്മം നല്കാനുള്ള ഏതോ പെണ്കുട്ടിയുടെ ജനനേന്ദ്രീയത്തിലേക്ക് കമ്പി കുത്തിക്കയറ്റാനുള്ളവനാണ് അവന്എന്ന സന്തോഷമാണോ അപ്പോള് കുടുംബത്തിനുള്ളിലുള്ളത്? പിറന്നു വീണ പെണ്കുഞ്ഞിനെ വരെ മൃഗീയമായി പീഡിപ്പിക്കാന്‍, ലൈംഗികസുഖം കണ്ടെത്താന്കഴിയുന്നവനായി കഴിഞ്ഞിരിക്കുന്നു സമൂഹത്തിലെ പുരുഷന്‍. പക്ഷേ, പിറന്നു വീണ ഉടനെ, ഒരുപക്ഷേ, അവന്കണ്ണുതുറന്നാല്ആദ്യം കാണുന്നത് അമ്മയുടെ ജനനേന്ദ്രിയമാണെങ്കിലും- കയറി അവന്തന്റെ അമ്മയെ ബലാത്സംഗം ചെയ്യുന്നില്ല. പുരുഷന്ചെയ്യുന്നതെല്ലാം പുരുഷന്റെ ജനിതകപരമായ അവകാശമാണെന്നും ആവശ്യമാണെന്നും, സൂക്ഷിക്കേണ്ടത് സ്ത്രീയാണെന്നും വാദിക്കുന്നവര്‍, അങ്ങനെയെങ്കില്പിറന്നുവീഴുന്ന ഒരാണ്കുഞ്ഞ് ഉടനെത്തന്നെ തന്റെ അമ്മയെ ബലാത്സംഗം ചെയ്യേണ്ടതല്ലെ എന്ന ചോദ്യത്തിന് എന്ത് മറുപടി നല്കും? അപ്പോള്സംഗതി വളര്ത്തുദോഷത്തിന്റെ കുഴപ്പമാണ്.
                ആണാവട്ടെ പെണ്ണാവട്ടെ മനുഷ്യന്പിറക്കുന്നത് നിഷ്കളങ്കനായാണ്. അവനെ വേട്ടക്കാരാനായും അവളെ ഇരയായും വളര്ത്തുന്നത് കുടുംബവും വിദ്യാലയവും സമൂഹവുമാണ്. കുടുംബവും സമൂഹവും എന്തുചെയ്യരുത്, എന്തു ചെയ്യണമെന്നെല്ലാം പഠിപ്പിക്കുന്നത് പെണ്ണിനെ മാത്രമാണ്, അരുതുകള്അവള്ക്കുമാത്രമാണ്. ആദ്യം മാറ്റം വരേണ്ടത് കാഴ്ചപ്പാടിനാണ്. സമൂഹത്തിലെ അരുതുകള്പഠിപ്പിക്കേണ്ടത് ആണ്കുട്ടിയെയാണ്. സമൂഹത്തിലെങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കേണ്ടത് അവനെയാണ്, അവളെയല്ല. കുറെക്കാലമായില്ലേ എല്ലാം അവളുടെ തലയില്കെട്ടിവെക്കുന്നു. സമൂഹത്തിന്റെ സദാചാരം, അങ്ങോട്ട് നോക്കരുത്, ഇങ്ങോട്ട് പോകരുത്, രാത്രി പുറത്തിറങ്ങരുത്, അങ്ങനത്തെ വസ്ത്രം ധരിക്കരുത്, ഇങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്യരുത് തുടങ്ങി എല്ലാം വിലക്കുകളും നിര്ദേശങ്ങളും അവള്ക്കു മാത്രം. ഇനിയെങ്കിലും ഇതിനൊരു മാറ്റം വരുത്തിക്കൂടേ? അതിനായി ഒത്തൊരുമിച്ചു കൂടേ? അമ്മയെയും അമ്മയുടെ പ്രായമുള്ള സ്ത്രീകളെയും അമ്മയായി കാണാനും സ്നേഹിക്കാനും ബഹുമാനിക്കാനും അവനെ പഠിപ്പിക്കുക, തന്റെ സഹോദരിമാരില്ചേച്ചിയുടെ സ്ഥാനം നല്കേണ്ടവള്ക്ക് അത് നല്കാനും അനിയത്തിയായി കാണേണ്ടവളെ അങ്ങനെ കാണാനും അവനെ ശീലിപ്പിക്കുക, നിയമപരമായി ഒന്നാകുന്നതുവരെ തന്റെ പ്രണയിനിയെ സ്നേഹിക്കാനും സ്നേഹത്തില്കാമം കലര്ത്താതിരിക്കാനും അവനെ ഓര്മപ്പെടുത്തുക... പെട്ടെന്നൊരു മാറ്റം അത് സമൂഹത്തിലുണ്ടാക്കിയില്ലെങ്കിലും കാലം കഴിയും തോറും സമൂഹം മാറില്ലേ? സമൂഹത്തിലെ പുരുഷന്മാറില്ലേ? സത്രീകളുടെ ജീവിതം സുരക്ഷിതമാവില്ലേ? എന്തു മനോഹരമായ നടക്കാത്ത സ്വപ്നം അല്ലേ?
                 അല്ലെങ്കില്പിന്നെ മറ്റൊരു വഴിയുണ്ട്. ഓരോ സ്ത്രീയും പെണ്കുട്ടിയും സഞ്ചരിക്കുന്ന വേശ്യാലയങ്ങളാകുക. അവളുടെ മാനം പിടിച്ചുപറിക്കാന്വരുന്നവനായാലും മാനത്തിന് വില പറയാന്വരുന്നവനായാലും സമ്മതിച്ചേക്കുക. അത് അപരിചിതനാകട്ടെ സ്വന്തം അച്ഛനാകട്ടെ അവളുടെ പ്രായം എന്തുമാകട്ടെ അങ്ങ് കിടന്നുകൊടുത്തേക്കുക. സമൂഹത്തിന്റെ സദാചാരം- മാങ്ങാത്തൊലി- പോയി തൊലയാന്പറ കപട സദാചാരവാദികളോട്. ഓടുന്ന ബസ്സില്വെച്ച് അവളങ്ങ് വഴങ്ങിക്കൊടുത്ത് അടങ്ങിയൊതുങ്ങി കിടന്നിരുന്നെങ്കില്ഇത്ര പ്രശ്നമൊന്നുമുണ്ടാകാന്പോകുമായിരുന്നില്ല. അവള്ക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയാല്സുരക്ഷിതയായി ഇറങ്ങിപ്പോകാമായിരുന്നു. അവളുടെ അവയവങ്ങള്ക്കൊന്നും അണുബാധയേല്ക്കില്ലായിരുന്നു. ഇന്നും അവള്ജീവിച്ചിരിക്കുമായിരുന്നുഅവള്ചെറുത്തുനില്ക്കാന്ശ്രമിച്ചതുകൊണ്ടല്ലേ, ജനനേന്ദ്രിയത്തില്ഇരുമ്പുകമ്പി കുത്തിക്കയറ്റിയത്. ക്രൂരമായി പീഡിപ്പിച്ചത്. അവരുടെ ആവശ്യം കഴിഞ്ഞപ്പോള്വലിച്ചെറിഞ്ഞത്?
                നമ്മുടെ സര്ക്കാര്കൊണ്ടുവരേണ്ടതും നടപ്പില്വരുത്തേണ്ടതും ഇനി പുരുഷന്മാര്ക്ക് ലൈംഗിക സുഖം സുഖകരമാക്കാന്പറ്റിയതരത്തിലുള്ള നിയമനിര്മ്മാണങ്ങളാണ്. അവനെപ്പോള്മുട്ടുന്നോ, അപ്പോള്മുന്നില്കാണുന്ന പെണ്ണിനെ അവളുടെ പ്രായത്തെപ്പോലും പരിഗണിക്കാതെ പ്രാപിക്കാന്പറ്റുന്ന തരത്തിലുള്ള നിയമങ്ങള്‍. വിഷയം പഠിക്കാന്പുതിയ കമ്മറ്റികള്ഉണ്ടാവട്ടെ, പുതിയ ബില്ലുകള്വരട്ടെ, ആക്ടുകള്വരട്ടെ, ചട്ടങ്ങള്വരട്ടെ, രാജ്യസഭയിലും ലോക്സഭയിലും ബില്ലു പിടിച്ചുവാങ്ങലും കീറലും ആവര്ത്തിക്കട്ടെ... അവസാനം പുതിയ നിയമവും വരട്ടെ. നിയമങ്ങള്ഉണ്ടാക്കുന്നത് നിയമലംഘനത്തിനും കൂടിയാണ്. പക്ഷേ ഇത്തരമൊരു നിയമം വരികയാണെങ്കില്പിന്നെ നിയമലംഘനങ്ങളൊന്നും ഉണ്ടാകുകയുമില്ല. മദ്യവും കഞ്ചാവും യഥേഷ്ടം ലഭ്യമാക്കുക കൂടി ചെയ്താല്സമത്വസുന്ദരമനോഹരരാജ്യമായി നമ്മുടെ നാട് മാറും.
                 ക്രൂരമായ പീഡനത്തിനും വാണിഭത്തിനും ഇരയായ പെണ്കുട്ടിയോട് സൂചി ഇളകിക്കൊണ്ടിരിക്കുമ്പോള്നൂലുകോര്ക്കാന്പറ്റോ എന്നു ചോദിച്ച നീതിദേവന്മാരുള്ള നാടാണ് നമ്മുടേത്. എന്തിനും ഏതിനും ന്യായീകരണം. ശരിയാണ്ദാമ്പത്യബന്ധത്തില്പരസ്പരമുള്ള ഐക്യം ലൈംഗികജീവിതത്തെ എത്രമാത്രം എളുപ്പമാക്കുന്നുണ്ടെന്ന് കുടുംബജീവിതം നയിക്കുന്നവര്ക്ക് അറിയാം. മനസ്സിലെ കുഞ്ഞുകുഞ്ഞു ടെന്ഷനുകള്സ്ത്രീകളിലുണ്ടാക്കുന്ന താത്പര്യക്കുറവ് ലൈംഗീകജീവിതത്തെ ഏതര്ത്ഥത്തില്ബാധിക്കുന്നുവെന്നും അവര്ക്കറിയാം. അത്തരക്കാരോട് ഒരു ചോദ്യം. പെണ്ണിനെ കണ്ടാല്പീഡിപ്പിക്കാന്ഒരുങ്ങുന്നവര്തങ്ങളുടെ പൗരുഷത്തെ എത്രമാത്രം ക്രൂരമായും മൃഗീയമായും കാടത്തപരമായും ആണ് അവളിലേക്ക് ആഴ്ന്നിറക്കാന്ശ്രമിക്കുന്നത് എന്ന് എപ്പോഴെങ്കിലും നിങ്ങള്ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ആറുവയസ്സുകാരിയുടെ സ്ത്രീത്വത്തിലേക്ക്, ആറുമാസക്കാരിയുടെ വിരിഞ്ഞുപോലും തുടങ്ങിയിട്ടില്ലാത്ത സ്ത്രീത്വത്തിലേക്ക് എത്രമാത്രം കിരാതമനസ്സോടെയാണ് നരാധമന്മാര്തങ്ങളുടെ പൗരുഷത്തെ ആഴ്ത്തിയിറക്കുന്നത്?
                നമ്മുടെ സദാചാരവാദികള്പറയുന്ന സൊലൂഷനൊന്നും പ്രയോഗികമല്ല. സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് പ്രധാനകാരണം പോലും. അങ്ങനെയെങ്കില്സ്ത്രീകള്മാറുമറയ്ക്കാതെ നടന്ന കാലത്തായിരിക്കണമല്ലോ നാട്ടില്ഏറ്റവും കൂടുതല്പീഡനം നടന്നിരിക്കുക. ബസ്സിലെ തിരക്കിനിടയില്ഉന്തലിലും തള്ളലിലും പെട്ട് പിറകിലെത്തി തിരക്കില്ഞെരിഞ്ഞമരുമ്പോള്അടുത്തുനില്ക്കുന്നവന്റെ പാട്ട്, ''തൊട്ടുരുമ്മിയിരിക്കാന്കൊതിയായി''യെന്ന്- രൂക്ഷമായ നോട്ടത്തിനൊന്നും അവന്റെ വളിഞ്ഞ ചിരിയെ തളയ്ക്കാന്കഴിയുന്നില്ല. പ്രതികരിക്കാന്കഴിയാത്തത്ര തിരക്കാണ് ബസ്സില്‍. എന്തെങ്കിലും പറഞ്ഞുപോയാല്ഒറ്റപ്പെട്ടുപോകുമെന്നുറപ്പ്. 'എന്നാ പിന്നെ മോള്ക്ക് ടാക്സി വിളിച്ചു പോയ്ക്കൂടെ?' എന്ന ചോദ്യം സഹയാത്രികരില്നിന്നുറപ്പ്. എന്റെ വസ്ത്രത്തില്എന്ത് മാന്യതക്കുറവുണ്ടായിട്ടാണ് എനിക്ക് അത്തരമൊരു അനുഭവമുണ്ടായത്. ബസ്സിറങ്ങി നടക്കുമ്പോള്കൂടെ വന്ന അവനെ വായില്വന്ന തെറിയെല്ലാം പറഞ്ഞു, അവന്തിരിച്ചുപോയ സ്പീഡ് കണ്ട് വഴിയില്ഇനി പുല്ലുപോലും കിളിര്ക്കില്ലെന്ന് അഭിമാനത്തോടെ കുടുംബത്തില്വന്ന് പറഞ്ഞപ്പോള്‍, ബസ്സില്വെച്ച് ഞാന്സഹകരിച്ചതുകൊണ്ടാണ് അവന്കൂടെ വന്നതെന്ന് ബന്ധുവായ പുരുഷന്റെ മറുപടി. ഇങ്ങനെയുമുണ്ടോ വര്ഗസ്നേഹം? ലോകത്ത് ആകെ ഒരു മതമേയുള്ളൂവെന്നും അത് മനുഷ്യമതമാണെന്നും. ലോകത്ത് ആകെ രണ്ട് ജാതിയും രണ്ട് വര്ഗവും മാത്രമേ ഉള്ളൂവെന്നും അത് പുരുഷനും സ്ത്രീയുമാണെന്നും വിശ്വസിക്കുന്നവളാണ് ഞാന്‍. പക്ഷേ, പുരുഷന്കാണിക്കുന്ന വര്ഗസ്നേഹം സാമൂഹ്യമര്യാദയും സ്ത്രീ കാണിക്കുന്ന വര്ഗസ്നേഹം വിലകുറഞ്ഞ ഫെമിനിസ്റ്റ് ഭ്രാന്തുമായി വേര്തിരിക്കപ്പെട്ടിരിക്കുന്നു.
                മാര്ക്കറ്റ് പിടിക്കാനുള്ള പുരുഷന്റെ തന്ത്രത്തിലും ഇരയാക്കപ്പെട്ട അവളുടെ പെണ്ശരീരം, അവനു വേണ്ടി അവളെ കൂട്ടിക്കൊടുക്കാന്തയ്യാറാകുന്ന മറ്റ് അവളുമാര്‍, 'എന്നാ പിന്നെ ഇനി ഞങ്ങള്പ്രസവിക്കാം' എന്ന രീതിയിലുള്ള കമന്റുകള്‍- ഇതൊക്കെയാണ് അവന്റെ വൃത്തികെട്ട കാടന്സ്വഭാവത്തെ ചോദ്യം ചെയ്താല്അവന് എടുത്തു പ്രയോഗിക്കാനുള്ള അമ്പുകള്‍. പുരുഷന്എത്രമാത്രം അധഃപതിച്ചുപോയിരിക്കുന്നു. ചിലര്ചെയ്യുന്ന വൃത്തികേടുകളുടെ പങ്ക് സമൂഹത്തിലെ മുഴുവന്പുരുഷന്മാരും പങ്കുവെക്കേണ്ടിവരുന്നു. എങ്ങിനെ ഞങ്ങള്നിങ്ങളെ വിശ്വസിക്കും എന്ന് സ്ത്രീകള്ചോദിക്കുമ്പോള്‍, പുരുഷന്മാരേ, നിങ്ങളിലുയരേണ്ട ഒരു ചോദ്യമുണ്ട്. ഞങ്ങളുടെ സഹോദരന്മാര്‍, കൂട്ടുകാര് രീതിയില്പെരുമാറുമ്പോള്ഞാനെന്ന പുരുഷനെ എങ്ങനെ എന്റെ വീട്ടിലെ, നാട്ടിലെ  സ്ത്രീകള്വിശ്വസിക്കുമെന്ന്?
                കഥാപുരുഷനിലെ ദിലീപിന്റെ കഥാപാത്രം ആത്മഹത്യ ചെയ്തപോലെ നെറികെട്ട ലോകത്ത് ജീവിച്ചിരിക്കാന്തക്ക കാരണങ്ങളൊന്നും കാണാത്തതുകൊണ്ട് ആത്മഹത്യ ചെയ്താലോ എന്നൊരു കൂട്ടായ തീരുമാനമൊന്നും പെണ്കുട്ടിക്കുണ്ടായ ദുരനുഭവത്തിലും മരണത്തിലും പ്രതിഷേധിക്കുന്നവര്എടുക്കാത്തതെന്താണ്ഓാാാ.... ആത്മഹത്യ നിയമപരമായി കുറ്റമാണല്ലോ?!! പിന്നെ അതിന്റെ പേരില്പോലീസും കോടതിയും ജയിലുമൊന്നും... വയ്യ.... ഇങ്ങനെയൊക്കെ ചില പുറംപൂച്ചുകളില്അങ്ങനെ ജീവിച്ചുപോകാമെന്നല്ലാതെ....

ഒരു വിവാഹപരസ്യത്തിന്റെ ഓര്‍മയ്ക്ക്‌


http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-322405

പരിചയത്തിലുള്ള ഒരു പെണ്‍കുട്ടിക്ക് യോജിച്ച വരനെ കിട്ടാന്‍ പത്രപരസ്യം നല്‍കിയതും പരസ്യത്തില്‍ തന്റെ മൊബൈല്‍ നമ്പര്‍ നമ്പര്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ അനുഭവവും ലേഖിക മുന്‍പൊരിക്കല്‍ വിശദമായി എഴുതിയത് വായിച്ചിരുന്നു. സമാനമായ അനുഭവം അതിനുശേഷം എനിക്കുമുണ്ടായി.
ഉപ്പയുടെ സുഹൃത്തിന്റെ സഹോദരി. എഴ് ആങ്ങളമാര്‍ക്ക് ഒരേയൊരു പെങ്ങള്‍. എട്ടുവര്‍ഷത്തെയോ മറ്റോ ദാമ്പത്യം, ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനപരമ്പരകള്‍.  ഒന്നുമവള്‍ വീട്ടിലറിയിച്ചില്ല. അവസാനം സഹിക്കെട്ട് ആത്മഹത്യയ്‌ക്കൊരുങ്ങിയിടത്തുനിന്ന് തിരിച്ചുപിടിച്ച ജീവിതം. വിവാഹമോചനം.
ആങ്ങളമാര്‍ എല്ലാവരും ഗള്‍ഫില്‍. തുണയ്ക്ക് ആരുമില്ല. എട്ടുവര്‍ഷത്തെ ദാമ്പത്യജീവിതം ദുരിതമല്ലാതെ ഒരു കുഞ്ഞിനെപ്പോലും നല്‍കിയില്ല. സഹോദരിക്ക് തുടര്‍ന്നുള്ള ജീവിതത്തിന് ഒരു കൂട്ടുവേണം. അവര്‍ പത്രപരസ്യം നല്‍കി.
ആകെ പറ്റിയ അബദ്ധം 'നിലവില്‍ ഭാര്യമാരുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല'  എന്നൊരു വരി ചേര്‍ക്കാന്‍ മറന്നു.
നല്‍കിയ ഫോണ്‍ നമ്പര്‍ ഞങ്ങളുടെ ലാന്‍ഡ് ഫോണിന്റെ. പിന്നെ ഒരു സഹോദരന്റെ ഗള്‍ഫിലെ ഫോണ്‍ നമ്പറും.
ഉപ്പ സംസാരിച്ച് അനുയോജ്യമാണെ് തോന്നുകയാണെങ്കില്‍ ഗള്‍ഫിലുള്ള ആങ്ങളമാര്‍ക്ക് അവരുടെ നമ്പര്‍ കൊടുക്കും. അവര്‍ വിളിച്ചു സംസാരിച്ച് ബാക്കികാര്യങ്ങള്‍ തീരുമാനിക്കും. ഇതൊക്കെയായിരുന്നു പത്രപരസ്യത്തില്‍ ഞങ്ങളുടെ ഫോണ്‍ നമ്പര്‍ കൊടുക്കുമ്പോള്‍ മനസ്സിലെ കണക്കുക്കൂട്ടല്‍. ലേഖികയ്ക്ക് ഉണ്ടായതിലും കടുപ്പമേറിയ അനുഭവമായിരുന്നു പിന്നെ ഉണ്ടായത്.
കൃത്യം ഏഴുമണിമുതല്‍ തന്നെ ഫോണ്‍ വരാന്‍ തുടങ്ങി. അധികവും ഗള്‍ഫുകാര്‍. പുനര്‍വിവാഹിതയായതുകൊണ്ട് അവളെ വിവാഹം കഴിക്കുക എത് അവരുടെ ബാധ്യതയായി ഏറ്റെടുത്തവര്‍. ഒരുപടികൂടികടന്ന് പറയുകയാണെങ്കില്‍ പുനര്‍വിവാഹിതയായിട്ടും നിലവില്‍ ഭാര്യയുള്ളവര്‍ക്ക് വിവാഹം കഴിച്ചു നല്‍കാന്‍ തയ്യാറല്ല എന്ന ഞങ്ങളുടെ ഭാഗം ഒരുവല്ലാത്ത തെറ്റായിവരെ വിളിക്കുന്നവര്‍ ചിത്രീകരിച്ചു.
ഇക്കാലഘട്ടത്തിലും സമുദായത്തില്‍ ബഹുഭാര്യത്വം ഇത്ര ശക്തമായി തുടരുന്നുവല്ലോ എന്ന ചിന്ത ഉണ്ടാക്കിയ നടുക്കം കുറച്ചൊന്നുമല്ലായിരുന്നു.
തന്നെ സ്‌നേഹിച്ച്, തനിക്കുവേണ്ടി മാത്രം ജീവിച്ച്, തന്റെ മക്കളെ പെറ്റുപോറ്റി സ്വന്തം സൗന്ദര്യം ആര്‍ക്കും വേണ്ടാതെ ഹോമിച്ചു ജീവിച്ച പ്രിയതമയോട്, സ്വന്തം ചോരയില്‍ പിറന്ന മക്കളോട് ഈ പുരുഷന്മാര്‍ കാണിക്കുന്ന നീതികേടിനെക്കുറിച്ചോര്‍ത്ത് ഉറക്കമില്ലാതെ കിടന്നിട്ടുണ്ട് ആ രാത്രികളില്‍...
ഗള്‍ഫുകാരാണ് വിളിച്ചവരിലധികവും. ഭാര്യയറിയാതെയുള്ള വിവാഹമാണ് എല്ലാവരുടെയും ആവശ്യം.
''ശരി, അപ്പോള്‍ നിങ്ങളെങ്ങനെ ഇവളുടെ കൂടെ ജീവിക്കും? ഗള്‍ഫില്‍ നിന്ന് വന്നാല്‍ കുറച്ചുകാലമല്ലേ നാട്ടില്‍ ഉണ്ടാവുകയുള്ളൂ?''
മറുപടി പെട്ടെന്നായിരുന്നു. ''നാട്ടില്‍ വന്നാല്‍ ഞാന്‍ കൂട്ടുകാരുടെ വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ കൊണ്ടുക്കൊടുക്കാന്‍ പോകാറുണ്ട്. അതുകൊണ്ട് പ്രശ്‌നമില്ല. ഭാര്യ അറിയില്ല...''
ഇതും ഇതിനുസമാനമായ മറുപടിയും ഞങ്ങള്‍ക്കുകിട്ടി.
''ഇത്ര കഷ്ടപ്പെട്ട് രണ്ടാമതൊരു കല്ല്യാണം കഴിക്കണോ'' എന്ന് ചോദിച്ചുപോയി പലരോടും.
പിന്നെ പലരോടും വീടെവിടെയാ, നാടെവിടെയാ എന്ന് ചോദിക്കുന്നതിനു മുമ്പ്, ഭാര്യ നിലവിലുണ്ടോ എന്നായി ഞങ്ങളുടെ ചോദ്യം. അപ്പോള്‍ ഒരു വിദ്വാന്‍ തിരിച്ചു ചോദിച്ചു. '' എന്താ ഭാര്യ നിലവിലുള്ളവര്‍ക്ക് നിങ്ങള്‍ കുട്ടിയെ കൊടുക്കില്ലേ?''
''ഇല്ല''
''അതെന്താ?'' അടുത്ത ചോദ്യം.
ആ ഫോണ്‍ എടുത്തു സംസാരിച്ചത് ഉമ്മയായിരുന്നു.
''നിലവിലുള്ള ഭാര്യയെ തന്നെ നല്ലോണം നോക്കാന്‍ നോക്ക്'' എന്നു പറഞ്ഞ് ഉമ്മ ഫോണ്‍ വെച്ചു.
അത്ഭുതപ്പെട്ടുപോയി ശരിക്കും. മുസ്ലീം പുരുഷന്റെ ലൈംകിക തൃഷ്ണയുടെ തീവ്രതയെക്കുറിച്ചോര്‍ത്ത്....
  പ്രവാസികളുടെ അടക്കിവെച്ച ലൈംഗികദാഹത്തെക്കുറിച്ച് പലരും പലവുരു ചര്‍ച്ച ചെയ്യുന്നത് കേട്ടിട്ടുണ്ട്.  ഗള്‍ഫുഭാര്യമാരുടെ സദാചാരലംഘനത്തെക്കുറിച്ചോര്‍ത്ത് ഉറക്കം കളയുന്ന നാട്ടുകാരാരും ഇത്തരക്കാരായ ഗള്‍ഫുഭര്‍ത്താക്കന്മാരെ 22 ഫീമെയില്‍ കോട്ടയത്തെക്കുറിച്ച് ഓര്‍പ്പെടുത്താത്തതെന്താണെ് തെല്ലൊരു കുറുമ്പോടെ ചിന്തിച്ചുപോകുന്നു.
വിളിയുടെ എണ്ണം ദിവസത്തില്‍ തന്നെ നൂറുകടക്കുന്ന അവസ്ഥയിലെത്തി. ഒരുമാസം വരെ ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു.
വീട്ടിലാണെങ്കില്‍ ഫോണെടുക്കാന്‍ ഉമ്മ മാത്രം. ജോലി, സ്‌കൂള്‍ ആവശ്യാര്‍ത്ഥം ഞാനും അനിയനും അനിയത്തിയും ഉപ്പയും വീടിനു പുറത്ത്. ഉമ്മായ്ക്ക് വീട്ടിലെ ജോലികളൊന്നും നടക്കില്ല എന്ന അവസ്ഥയായിരുന്നു. ഫോണ്‍ എടുത്ത് എടുത്ത് ഉമ്മാക്ക് തലവേദനയിളകി. അവസാനം ഉമ്മ റിസീവറെടുത്ത് താഴെ വെച്ചു. ഒരത്യാവശ്യത്തിന് ഉമ്മയെ കിട്ടണമെങ്കില്‍ വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയായി.
ഒരു ദിവസം സഹിക്കെട്ട്  ''ഇതിറ്റുങ്ങളുടെ അതൊക്കെ വല്ല തോക്കും കിട്ടിയെങ്കില്‍ വെടിവെയ്ക്കാനാ തോന്നുന്നത് എന്ന് പറഞ്ഞു പോയി.'' ( അന്ന് 22 ഫീമെയില്‍ കോട്ടയം ഇറങ്ങിയിട്ടില്ല). അതുകേട്ട അന്ന് പത്തുവയസ്സുപോലും പൂര്‍ത്തിയായിട്ടില്ലാത്ത അനിയത്തി പ്രതികരിച്ചത് പെട്ടെന്നായിരുന്നു. ''ശരിയാ താത്ത, നല്ല രസായിരിക്കും ബലൂണു പൊട്ടുന്നപോലെ അങ്ങനെ പൊട്ടുന്നത് കാണാന്‍''. അവള്‍ എന്തറിഞ്ഞിട്ടാണ് അന്ന് അങ്ങനെ പറഞ്ഞത് എന്ന് ഇന്നും എനിക്കറിയില്ല.
സമുദായത്തിലെ എല്ലാ പുരുഷന്മാരെയും അടച്ചാക്ഷേപിക്കുകയല്ല ഞാനും. പക്ഷേ ആ ഒരുമാസം വിളിച്ച മനുഷ്യന്മാരുടെ എണ്ണം അത്രയധികമായിരുന്നു.. ബഹൂഭാര്യത്വത്തില്‍ മാത്രം ചില പുരുഷന്മാര്‍ മത അനുയായികളായി മാറുന്നതെന്തേ? ലേഖിക ചോദിച്ചപോലെ ഈ ഒരു വലിയ വിഭാഗത്തെ എങ്ങനെ യഥാര്‍ത്ഥ ഇസ്ലാം പഠിപ്പിച്ചെടുക്കാം എന്ന ചോദ്യത്തോടെ ഞാനും ഈ കുറിപ്പും അവസാനിപ്പിക്കുന്നു.


പിന്‍കുറിപ്പ്:  ആ പത്രപ്പരസ്യം വന്ന ഏകദേശം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് ഒരു ഫോണ്‍ വന്നു. ഫോണെടുത്തത് ഉമ്മയായിരുന്നു. മറുതലയ്ക്കലുള്ളയാള്‍ പറഞ്ഞൊപ്പിക്കുന്നു. ''കുറച്ചുകാലം മുമ്പ് ഒരു പത്രപ്പരസ്യം കൊടുത്തിരുന്നില്ലേ? ആ കുട്ടിയുടെ കല്ല്യാണം...'
''ആ അവളുടെ കല്ല്യാണം കഴിഞ്ഞു. ഓളിപ്പം പെറ്റു കിടക്കാ''  എന്നും പറഞ്ഞ് ഉമ്മ ഫോണ്‍ അവിടെവെച്ചു. അവിടെ നിന്നും മാസങ്ങള്‍ കഴിഞ്ഞാണ് അവരുടെ വിവാഹം ശരിയായത്.